റാസ തകർത്താടി! മില്ലറിന്റെയും രോഹിത്തിന്റെയും റെക്കോർഡ്‌ തകർത്തെറിഞ്ഞു

ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗാമ്പിയക്കെതിരെ സിംബാബ്വേക്ക്‌ 290 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് നേടിയത്.

റാസ തകർത്താടി! മില്ലറിന്റെയും രോഹിത്തിന്റെയും റെക്കോർഡ്‌ തകർത്തെറിഞ്ഞു
Repubic world

ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗാമ്പിയക്കെതിരെ സിംബാബ്വേക്ക്‌ 290 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് നേടിയത്.

ട്വന്റി ട്വന്റിയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ടോട്ടൽ ആണിത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ എതിരാളികൾ 54 റൺസിന് പുറത്തായി. 

സിംബാബ്വേക്കായി സിക്കന്ദർ റാസ സെഞ്ച്വറി നേടി. 43 പന്തിൽ 133 റൺസാണ് റാസ അടിച്ചെടുത്തത്. ഏഴു ഫോറുകളും 15 സിക്സുകളും ആണ് താരം നേടിയത്. ഇതോടെ ഒരു ഫുൾ മെമ്പർ ടീമിലെ ഒരു താരം നേടുന്ന ഏറ്റവും വേഗതയുള്ള സെഞ്ച്വറി എന്ന നേട്ടവും റാസ സ്വന്തമാക്കി.

33 പന്തിൽ നിന്നുമാണ് റാസ സെഞ്ച്വറി പൂർത്തിയാക്കിയത്. 2017ൽ ബംഗ്ലാദേശിനെതിരെ സൗത്ത് ആഫ്രിക്കൻ താരം ഡേവിഡ് മില്ലർ 35 പന്തിൽ സെഞ്ചുറി നേടിയിരുന്നു. ഈ റെക്കോർഡ് ആണ് റാസ മറികടന്നത്. ഇതേ വർഷം തന്നെ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയും സെഞ്ച്വറി സ്വന്തമാക്കി. 

റാസക്ക്‌ പുറമെ മാരുമണി 62 റൺസും ക്ലിവ് മണ്ടനെ 53 റൺസും ബ്രെയിൻ ബെന്നറ്റ് 50 റൺസും നേടി വലിയ ടോട്ടൽ പടുത്തുയർത്തുന്നതിൽ നിർണായകമായി.

സിംബാബ്വേ ബൗളിങ്ങിൽ മാവുറ്റ, എൻഗരാവ എന്നിവർ മൂന്നു വീതം വിക്കറ്റുകളും മദേവരെ രണ്ട് വിക്കറ്റുകൾ നേടി.